മന്ത്രി സജി ചെറിയാനെതിരെ നൽകിയ ഹരജി കോടതി തള്ളി
ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരെ നൽകിയ ഹരജി കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറഞ്ഞത്. ഇതോടെ ഹരജികൊടുത്ത സംഭവം നേരന്തിയോളം ചർച്ച ചെയ്ത ഇടതുപക്ഷ വികാരം ആളിക്കത്തിച്ച മാധ്യമങ്ങളും വെട്ടിലായി. ഇവരുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റത്.

രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവല്ല കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഇന്നലെ വാദം കേട്ട ശേഷമാണ് തിരുവല്ല കോടതി ഇന്ന് വിധി പറയാനായി മാറ്റിവെച്ചത്.


