കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് 12ന്
.
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 12ന് (ഞായറാഴ്ച) നടക്കും. തന്ത്രി മേപ്പാടില്ലം സുബ്രമണ്യൻ നമ്പൂതിരിയുടേയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ നേതൃത്ത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കാലത്ത് 5 മണിക്ക് ഗണപതി ഹോമം, 10 മണിയ്ക്ക് “ദേവന് ഒരടി മണ്ണ് ” എന്ന സമർപ്പണ നിധിയുടെ ഉദ്ഘാടന ചടങ്ങ് നടത്തും. 11 മണിക്ക് നവകം പഞ്ചഗവ്യം, 12 മണിക്ക് ഉച്ചപൂജ, 12.30 മുതൽ പ്രസാദഊട്ട്, വൈകീട്ട് ദീപാരാധന, വിളക്ക് എഴുന്നള്ളിപ്പ്, അത്താഴപൂജ എന്നിവയ്ക് പുറമേ ഭക്തജനങ്ങൾക്ക് വിശേഷാൽ പ്രതിഷ്ഠാദിന വഴിപാടുകളും നടത്താവുന്നതാണ്.



