ഫിനാൻസ് ബിൽ ഭേദഗതികൾക്കെതിരെ ഭീമ ഹർജിയുമായി കൊയിലാണ്ടി, പന്തലായനി ബ്ലോക്ക് KSSPU പ്രവർത്തകർ
.
കൊയിലാണ്ടി: പെൻഷൻകാരെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ഫിനാൻസ് ബിൽ ഭേദഗതികൾ, ലേബർ കോഡ് എന്നിവക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി KSSPU പ്രവർത്തകർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് KSSPU അംഗങ്ങൾ ഒപ്പിട്ട ഭീമ ഹർജി രാഷ്ട്രപതിക്ക് കൈമാറും. കൊയിലാണ്ടി, പന്തലായനി ബ്ലോക്ക് KSSPU പ്രവർത്തകർ ഒപ്പിട്ട ഭീമ ഹർജി കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി സംസ്ഥാന സമിതി അംഗം ടി.വി.ഗിരിജ എന്നിവർ ഏറ്റുവാങ്ങി. കൊയിലാണ്ടി, പന്തലായനി ബ്ലോക്കുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമ്മേളനം സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് KSSPU പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ. ഗീതാനന്ദൻ, പി.വി. രാജൻ, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എം.എം. ചന്ദ്രൻ മാസ്റ്റർ, പന്തലായനി ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെട്ടിട നിർമ്മാണം പൂർത്തിയായ സ്ഥിതിയിൽ കൊയിലാണ്ടി സബ് ട്രഷറി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.



