KOYILANDY DIARY

The Perfect News Portal

നഗരസഭയിലെ അനധികൃത മണൽ കടത്ത് ചെയർപേഴ്സൺ ഇടപെട്ട് നിർത്തിവെപ്പിച്ചു

നഗരസഭയിലെ മണൽ കടത്ത് ചെയർപേഴ്സൺ ഇടപെട്ട് നിർത്തിവെപ്പിച്ചു. കൊയിലാണ്ടി നഗരസഭ പഴയ ബസ്സ് സ്റ്റാൻ്റിലെ അനധികൃത മണൽ കടത്താണ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഇടപെട്ട് നിർത്തി വെപ്പിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് കാലത്ത് കൊയിലാണ്ടി ഡയറി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ചെയർപേഴ്സൻ്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. നഗരസഭയും കരാർ കമ്പനിയും ചുമതലപ്പെടുത്തിയ സ്വകാര്യ വ്യക്തിയാണ് നഗരസഭ  ലേലംചെയ്യാൻ വെച്ച മണൽ വ്യാപകമായി കടത്തി ലോഡിന് 1300 രൂപ വിലയിൽ സ്വകാര്യ വ്യക്തികൾക്ക് മറിച്ച് നൽകിയത്.

വാർത്ത പുറത്ത് വന്ന ഉടൻ തന്നെ ചെയർപേഴ്സൺ ഉദ്യോഗസ്ഥരെയും സൈറ്റ് എഞ്ചിനീയറെയും ചേംബറിലേക്ക് വിളിപ്പിക്കുകയും മണ്ണ് ഇറക്കിയ സ്വകാര്യ വ്യക്തികളുടെ സ്ഥലം പരിശോധിക്കുകയും ബസ്സ് സ്റ്റാൻ്റിൽ നിന്ന്തന്നെയാണ് മണ്ണ് ഇറക്കിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. തുടർന്നാണ് മണൽ കടത്ത് നിർത്തിയത്. കാരാറുകാരിൽ നിന്ന് അനധികൃതമായി കടത്തിയ മണലിൻ്റെ പണം ഈടാക്കുമെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.

Advertisements

സൈറ്റിൽ നിന്ന് 300ൽ അധികം ലോഡ് മണൽ പുറത്തേക്ക് പോയതായാണ് വ്യക്തമാകുന്നത്. 50 മീറ്ററിന് പുറത്തേക്ക് മണ്ണ് കൊണ്ടുപോകാൻ പാടില്ലെന്നാണ് വ്യവസ്ഥ. ഇത് കാറ്റിൽപ്പറത്തിയാണ് അനധികൃതമായി മണ്ണ് കടത്തിയത്. പഴയ ബസ്സ് സ്റ്റൻ്റിന് തൊട്ടു പിറകിലായി മണ്ണ് മാറ്റിയിടാനായിരുന്നു മുൻ തീരുമാനം. എന്നാൽ കോൺഗ്രീറ്റ് വേസ്റ്റ് തട്ടി മാറ്റാനുണ്ടെന്ന വ്യാജേന മണ്ണ് ഹാർബറിനു സമീപം ഇറക്കുകയും പിന്നീട് കോൺഗ്രീറ്റ് വേസ്റ്റ് മാറ്റി നല്ല പൊടിമണ്ണ് സ്വകാര്യ വ്യക്തികൾക്ക് മറിച്ച് കൊടുക്കുകയാണ് ഉണ്ടായത്. ഹാർബറിന് സമീപം ഇറക്കിയ 200 ലോഡ് മണൽ ഇപ്പോൾ കാണാനില്ല. പകരം 5 ലോഡ് കോൺഗ്രീറ്റ് വേസ്റ്റ് മാത്രമാണ് ബാക്കിയുള്ളത്.

Advertisements