42-ാമത് എ.കെ.ജി ഫുട്ബോൾ മേള മെയ് 5ന് ആരംഭിക്കും

42-ാമത് എ.കെ.ജി ഫുട്ബോൾ മേള.. കൊയിലാണ്ടി: എ.കെ.ജി ട്രോഫിക്കും ടി.വി കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സപ്പിനുവേണ്ടിയുള്ള 42-ാമത് എ.കെ.ജി ഫുട്ബോൾ മേള മെയ് 5 വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്ലിറ്റ് സ്റേറഡിയത്തിലെ എൻ.കെ ചന്ദ്രൻ സ്മാരക ഗ്രൗണ്ടിൽ എം.എൽ.എ കാനത്തിൽ ജമീല മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പ്രധാനപ്പെട്ട എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മെയ് 18 നാണ് ഫൈനൽ മത്സരം. കോവിഡ് കാലമായതിനാൽ നിർത്തിവച്ചിരുന്ന മേള 3 വർഷങ്ങൾക്കു ശേഷമാണ് പുനരാരംഭിക്കുന്നത്. പി. വിശ്വൻ, സി. കെ. മനോജ്, യു.കെ. ചന്ദ്രൻ, എസ്. തേജ ചന്ദ്രൻ, സുധാകരൻ, വിനോദ് എന്നിവർ പങ്കെടുത്തു.
Advertisements

