ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണം

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ നാല്പത്തി ഏഴാം അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ആർ. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. കെ. വിശ്വനാഥൻ, എസ്. സുനിൽ മോഹൻ, കെ.എസ്. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു.
