സാങ്കേതിക തകരാർ: കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി

കരിപ്പൂർ: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ തകരാറ് മൂലം തിരിച്ചിറക്കിയത്.

രണ്ടര മണിക്കൂർ നേരം വിമാനത്താവളത്തിന് മുകളിൽ പറന്നശേഷമാണ് തിരിച്ചിറക്കിയത്. 162 യാത്രക്കാറുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർക്ക് വേണ്ടി ബദൽ സംവിധാനമൊരുക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.


