KOYILANDY DIARY.COM

The Perfect News Portal

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ

.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ. കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനുവരി 27 വരെ ഭൂമിയുടെ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു.

 

മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് ഹൈക്കോടതി നൽകിയ അംഗീകാരം സ്‌റ്റേ ചെയ്തിട്ടില്ല. കമ്മീഷൻ പ്രവർത്തനം തുടരാമെന്നും കോടതി പറഞ്ഞു. ആറ് ആഴ്ചക്കകം കക്ഷികൾ നോട്ടീസിന് മറുപടി നൽകണം.

Advertisements

 

ഹർജി കോടതിയിൽ സർക്കാർ എതിർത്തു. കേരള സംസ്ഥാന വഖഫ് ബോർഡിന് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ നോട്ടീസ് നൽകി. കേരളത്തിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിലായ അഭിഭാഷകൻ സി കെ ശശി നോട്ടീസ് സ്വീകരിച്ചു. ജനുവരി 27ന് ഹർജി വിശദമായി പരിഗണിക്കും.

Share news