KOYILANDY DIARY.COM

The Perfect News Portal

ആഘോഷങ്ങളിൽ പങ്കെടുക്കാനാവാത്തവർക്ക് സ്നേഹനിധി സമ്മാനിച്ച് വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ കിടപ്പിലായ പാവപ്പെട്ട രോഗികൾക്കായി വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ സ്നേഹനിധി സമ്മാനിച്ചു. ക്രിസ്മസ് ആഘോഷ ചടങ്ങിനിടെ പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിന് സമാഹരിച്ച തുക കൈമാറി. പ്രധാന അധ്യാപിക എൻ.ടി.കെ. സീനത്ത് ശാന്തി പാലിയേറ്റീവ് വളണ്ടിയർ ഇ. സതീദേവിക്ക് സ്നേഹനിധി സമ്മാനിച്ചു.
എസ്.ആർ.ജി.കൺവീനർ പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ശാന്തി വളണ്ടിയർ ഹംസ കാട്ടുകണ്ടിയുടെ നേതൃത്വത്തിൽ മാജിക് ഷോയും അരങ്ങേറി. സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ, ടി.പി. ജസ മറിയം, എൻ.പി. സായൂജ് ലാൽ എന്നിവർ പ്രസംഗിച്ചു.
Share news