നഗരത്തിൽ മഴ ലഭിക്കാൻ വിചിത്ര ആചാരം; മുതലയെ വിവാഹം കഴിച്ച് മേയർ

മെക്‌സികോ സിറ്റി: രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആചാരപരമായ പാരമ്പര്യത്തില്‍, മുതലയെ വിവാഹം കഴിച്ച് മേയര്‍. തെക്ക്-പടിഞ്ഞാറന്‍ മെക്‌സിക്കന്‍ പട്ടണമായ ഓക്‌സാക്കയിലെ സാന്‍ പെഡ്രോ ഹുവാമെലുലയിലാണ് രസകരമായ സംഭവം. ഓക്‌സാക്കി മേയര്‍ ഡാനിയേല്‍ ഗുട്ടറസാണ് ആചാരത്തിന്റെ ഭാഗമായി മുതലയെ വിവാഹം കഴിച്ചത്. 230 വര്‍ഷങ്ങളായി തുടരുന്ന വിചിത്രമായ ആചാരമാണിത്. മഴ ലഭിക്കുന്നതിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടിയാണ് പെണ്‍ മുതലയെ വിവാഹം കഴിക്കുന്നത്.

മെക്സിക്കോയിലെ സാംസ്കാരിക ആചാരത്തിന്റെ ഭാഗമാണ് ഈ ആചാരം. രണ്ട് വർഷം മുമ്പ് മേയർ വിക്ടർ ഹ്യൂഗോ സോസയും സമാനമായ ഒരു ചടങ്ങ് നടത്തിയിരുന്നു. വിവാഹത്തിന് മുമ്പ്, മുതലയെ പട്ടണത്തിലൂടെ നടത്തും. വിവാഹ വസ്ത്രം ധരിപ്പിച്ച്, മുതലയെ വീടുതോറും കൊണ്ടുപോകും. താമസക്കാർ മുതലയെ കെട്ടിപ്പിടിച്ച് ആഘോഷത്തിൽ നൃത്തം ചെയ്യുന്നതും ചടങ്ങുകളുടെ ഭാഗമാണ്.

