KOYILANDY DIARY.COM

The Perfect News Portal

എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്‌ ആറ് വർഷം കഠിന തടവും പിഴയും

കൊയിലാണ്ടി: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്‌ ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിരൂർ, വടക്കുംമുറി കാരക്കുന്നത്ത്‌ വീട്ടിൽ സിറാജ്  (47) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ ഒരുലക്ഷത്തി അൻപതിനായിരം രൂപ ബാലികക്കു നൽകാനും പിഴ അടച്ചില്ലെങ്കില് പ്രതി ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കാനും വിധിന്യായത്തിൽ പറയുന്നു..
2021 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ആടിനെ മേയ്ക്കാൻ വരുമായിരുന്ന പ്രതി ബാലികയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ എത്തിയ ബാലിക വിവരം അമ്മയോട് പറയുക ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ ഹാരോൾഡ്‌ ജോർജ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Share news