KOYILANDY DIARY.COM

The Perfect News Portal

സെർവർ തകരാർ പരിഹരിച്ചു. റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

സെർവർ തകരാർ പരിഹരിച്ചു. റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിൻ്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റ മാറ്റിയത്.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം.

മേയ് 3 വരെയാണ് ഈ സമയക്രമം തുടരുക. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും.

Advertisements
Share news