ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: ബാലുശ്ശേരി മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു. മിഥുലാജി (21) നെയാണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിൽ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സ് ഫ്ലഡ് ലിറ്റ് ഉപയോഗിച്ച് രാത്രിയും തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
