KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര മഹോത്സവം, തഹസിൽദാർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു

കർശന പരിശോധനക്ക് തീരുമനം: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര മഹോത്സവം, കൊയിലാണ്ടി തഹസിൽദാർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു. മാർച്ച് 14 മുതൽ 20 വരെയാണ് താലപ്പൊലി മഹോത്സവം. ഉത്സവവുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം ഉൾപ്പെടെ, മറ്റു കാര്യങ്ങളും ചർച്ച ചെയ്യയാനായാണ് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. തഹസിൽദാർ സി പി മണിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ എം കെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഉത്സവത്തിന്  കടകളിലും മറ്റും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും, മദ്യം മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് കർശന പരിശോധന നടത്തുന്നതിന് എക്സൈസ് വകുപ്പിന് നിർദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
 ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായുള്ള വെടിക്കെട്ട് നിയമാനുസൃത അനുമതി വാങ്ങിയശേഷം പൂർണമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷം ചെയ്യാവുന്നതാണെന്നും, ആനകളെ  ഉപയോഗിക്കുമ്പോൾ എലിഫൻറ് സ്ക്വാഡ്ൻ്റ് സേവനം ലഭ്യമാക്കുന്നതിനും ക്ഷേത്ര ഭാരവാഹികൾക്ക് കൊയിലാണ്ടി തഹസിൽദാർ നിർദ്ദേശം നൽകി.
ഉത്സവം നടത്തിപ്പിന് എല്ലാവിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്ര ഭാരവാഹികൾ യോഗത്തെ അറിയിച്ചു. യോഗത്തിൽ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എൻ സുനിൽ കുമാർ, കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ, എ എം വി ഐ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ എൻ, RFO ബിജേഷ് കുമാർ, ക്ഷേത്ര ഭാരവാഹികളായ അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീധർ,  ഗോവിന്ദൻ നായർ, യൂ വി ബാബുരാജ്, ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസർ ടി ടി വിനോദൻ എന്നിവർ പങ്കെടുത്തു.
Share news