KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

വെള്ളിയൂർ: 2024-25 വർഷത്തെ പേരാമ്പ്ര സബ് ജില്ലാ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. നവംബർ 11 മുതൽ 14 വരെ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് 5 പ്രധാന സ്റ്റേജുകളിലും 14 ഉപ സ്റ്റേജുകളിലും വെച്ച് സംസ്കൃതോത്സവം, അറബിക് കലോത്സവം, സ്കൂൾ കലോത്സവം എന്നിവ അരങ്ങേറുന്നത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് കെ. പി. റസാഖ് അദ്ധ്യക്ഷത വഹിച്ചു. നവംബർ 11ന് രചനാ മത്സരങ്ങൾ അരങ്ങേറുമെന്ന് പരിപാടി വിശദീകരിച്ചുകൊണ്ട് പേരാമ്പ്ര എ ഇ ഒ കെ. വി. പ്രമോദ് പറഞ്ഞു.
.
.
10 വർഷത്തിന് ശേഷമാണ് നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം അരങ്ങേറുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാ ശങ്കർ, വാർഡ് മെമ്പർമാരായ ഷിജി കൊട്ടാരക്കൽ, മധുകൃഷ്ണൻ, എച്ച് എം ഫോറം കൺവീനർ ബിജു മാത്യു, കെ.കെ. ഹനീഫ, എ.പി. അസീസ്, വി.എം.അഷറഫ്, പി.സി.സിറാജ്, പി.എം ബഷീർ, പി.കെ. സുരേഷ്, ഹരിദാസ് തിരുവോട്, പി. പി. മുഹമ്മദ് ചാലിക്കര എന്നിവർ സംസാരിച്ചു. കെ. സമീർ പ്രിൻസിപ്പാൾ സ്വാഗതവും പ്രധാന അദ്ധ്യാപിക എം. ബിന്ദു നന്ദിയും പറഞ്ഞു.
.
.
501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പേരാമ്പ്ര സബ് ജില്ല ഉൾപ്പെടുന്ന എം പി യും, എംഎൽഎ യും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാരെയും രക്ഷാധികാരികളായി തീരുമാനിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.സമീർ, ചെയർപേഴ്സൺ ശാരദ പട്ടേരികണ്ടി, ട്രഷറർ പേരാമ്പ്ര എ ഇ ഒ കെ.വി.പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം കൊടുത്തു. 
Share news