എൽഐസിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണം

കോഴിക്കോട്: എൽഐസിയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും കുടുംബ പെൻഷൻ വർധിപ്പിക്കണമെന്നും ലൈഫ് ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽനിന്നായി 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.

സരോജ് ഭവനിൽ ഓൾ ഇന്ത്യ ഇൻഷുറൻസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഐഐഇഎ വൈസ് പ്രസിഡണ്ട് പി പി കൃഷ്ണൻ, എൻ പി സജിത് കുമാർ (എൻഎഫ്ഐഎഫ്ഡബ്ല്യുഐ), ഐ കെ ബിജു (ജനറൽ സെക്രട്ടറി, എൽഐസിഇയു), കെ പ്രദീപ് (ജനറൽ സെക്രട്ടറി, ജിഐപിഎ, കേരള) എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് സി എ മാമ്മൻ അധ്യക്ഷനായി.

ഭാരവാഹികൾ: കെ ബി രാജേന്ദ്രൻ (പ്രസിഡണ്ട്), എം കെ ബാലകൃഷ്ണൻ, ടി വി വേണുഗോപാൽ, എം ശശികുമാർ, എ ഭാസ്കരൻ (വൈസ് പ്രസിഡണ്ടുമാർ), കെ കെ സി പിള്ള (ജനറൽ സെക്രട്ടറി), ടി സി ജഗദീഷ്, പി ഭാസ്കരൻ, കെ മനോഹരൻ, കെ എം ശ്രീനിവാസൻ (ജോയിന്റ് സെക്രട്ടറിമാർ), എ പി സുനിൽ സദാനന്ദ് (ട്രഷറർ). ടി വി വേണുഗോപാൽ സ്വാഗതവും ടി സി ജഗദീഷ് നന്ദിയും പറഞ്ഞു.
