KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ തെരു ശ്രീ ഗണപതി ക്ഷേത്രത്തിൽ ‘പണ്ടാട്ടി’ ആഘോഷം

നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്രത്തിൽ വിഷു ദിനത്തോട് അനുബന്ധിച്ച് നടന്ന പണ്ടാട്ടി അവതരിപ്പിച്ചു. ഉത്തര കേരളത്തിലെ ശാലിയ സമുദായത്തിൽപ്പെട്ടവർ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ആഘോഷമാണ് പണ്ടാട്ടി.

ചപ്പകെട്ട്. ശിവൻ, പാർവതി, സഹായി എന്നിവരുടെ വേഷങ്ങളാണ് ചപ്പക്കെട്ടിൽ അവതരിപ്പിക്കുന്നത്. ഭവനങ്ങളിൽ ക്ഷേമം അന്വേഷിക്കാനായി ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നെന്നാണ് ഈ അനുഷ്ഠാനത്തിലെ സങ്കല്പം.

Share news