KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കോമത്ത് ഭഗവതി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

പയ്യോളി: പയ്യോളി നഗരസഭ ഏഴ് ലക്ഷം രൂപ ചിലവിൽ പതിനാറാം ഡിവിഷനിൽ നിർമ്മിച്ച കോമത്ത് ഭഗവതി ക്ഷേത്രം റോഡിൻ്റെ ഉൽഘാടനം ചെയർമാൻ വടക്കെയിൽ ഷെഫീഖ് നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർ സി കെ ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു.

രാമകൃഷ്ണൻ കോമത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കര്യാട്ട് ഗോപാലൻ, പി എം ഹരിദാസൻ, സജിന മോഹൻ, ഷജിമിന അസ്സൈനർ, മോഹനൻ തിരുമൂർത്തി, സോന ലക്ഷ്മി, കാര്യാട്ട് നാരായണൻ, പി വി മുഹമ്മദ് അലി, സുഭാഷ് കോമത്ത്, മത്തത്ത് ബാലൻ, മഹേഷ് കോമത്ത് എന്നിവർ സംസാരിച്ചു

Share news