KOYILANDY DIARY

The Perfect News Portal

ഗുരുസ്മരണയിൽ ചേലിയ കഥകളി വിദ്യാലയം

ഗുരുസ്മരണയിൽ ചേലിയ കഥകളി വിദ്യാലയം. കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ  രണ്ടാം ചരമ വാർഷിക ദിനം ചെങ്ങോട്ടുകാവ് ചേലിയ കഥകളി കലാഗ്രാമത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. രാവിലെ 8 മണിക്ക് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് ആദര പരിപാടികൾ ആരംഭിച്ചത്. പൊയിൽക്കാവ് ഹൈസ്കൂൾ എസ്‌.പി.സി കാഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. ശിഷ്യ പ്രശിഷ്യർ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് ആദര പ്രതിജ്ഞ ചൊല്ലി.
2 മണി മുതൽ  ഗുരു ചേമഞ്ചേരിയുമായ ബന്ധപ്പെട്ട ഓർമ്മകളും അനുഭവങ്ങളും അയവിറക്കി നടന്ന
“ഓർമ്മച്ചെപ്പ്” പരിപാടി അരങ്ങേറി. വൈകീട്ട് നടന്ന അനുസ്മരണ സമ്മേളനം കവിയും സാംസ്കാരിക പ്രവർത്തകനുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ: എൻ. വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു.
Advertisements
നൂറ്റാണ്ടിലൊരിക്കൽ മാത്രം അത്യപൂർവമായി സംഭവിക്കുന്ന ഒരു സുകൃത ജന്മമായിരുന്നു ഗുരു ചേമഞ്ചേരി എന്ന് സോമൻ കടലൂർ അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെയാണ് അദ്ദേഹം സർവ്വാദരണീയനായ ഗുരുവായി മാറിയത്. പ്രിയ ഗുരു നമുക്കു പകർന്നു തന്ന നല്ല ജീവിത പാഠങ്ങൾ സ്വാംശീകരിക്കുക. പുതു തലമുറക്ക് ഗുരുവിന് നല്കാവുന്ന ഏറ്റവും ഉദാത്തമായ ദക്ഷിണ ഇത്ര മാത്രമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബിന്ദു, വിജയരാഘവൻ ചേലിയ, കലാമണ്ഡലം പ്രേംകുമാർ, ഡോ. മധുസൂദനൻ ഭരതാഞ്ജലി, പി. ടി. എ പ്രസിഡണ്ട് കെ. പി. ബിജു, ജി. പ്രശോഭ്, സന്തോഷ് സദ്ഗമയ എന്നിവർ സംസാരിച്ചു..
തുടർന്ന് അർച്ചനയായി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ അവതരിപ്പിച്ച മോഹിനിയാട്ടം, സനൂപ് ചേമഞ്ചേരിയുടെ തായമ്പക, കഥകളി വിദ്യാലയം വയലിൻ അധ്യാപിക ബിൻസിൻ സജിത്, സംഗീതാധ്യാപിക ശരണ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീതാർച്ചന എന്നിവ അരങ്ങേറി.