ഒറ്റക്കണ്ടം ചെറോൽ പുഴ പ്രദേശം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ഒറ്റക്കണ്ടം ചെറോൽ പുഴ പ്രദേശം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. റോഡിന് ഇരുവശവും കാട് മൂടികിടന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലാണ് കാട് വെട്ടി വൃത്തിയാക്കിയത്. പകലും രാത്രിയും പരസ്യ മദ്യപാനവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും ഇവിടെ സ്ഥിരമായതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

അര കിലോമീറ്റർ ദൂരം വിജനമായതിനാൽ രാത്രികാലങ്ങളിൽ സാമുഹൃവിരുദ്ധർ ഇവിടെ സുഖ താവളമാക്കി മാറ്റുകയായിരുന്നു. പ്രദേശത്ത് പരസ്യ മദ്യപാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടർന്നാൽ ശക്തമായി നേരിടാനാണ് നാട്ടുകാരുടെ തീരുമാനം. ശുചീകരണത്തിന് സിറാജ് ഗാലൻ്റ്, വിജീഷ് ഒറ്റക്കണ്ടം, അൻസാർ പടിയാത്തിങ്കൽ, ദീപൻ ഊരള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.
