KOYILANDY DIARY.COM

The Perfect News Portal

ഒറ്റയാന്‍ കബാലി വീണ്ടുമിറങ്ങി, യാത്രക്കാര്‍ ഭീതിയില്‍; ജാഗ്രതാ നിര്‍ദേശം

ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്ത് രക്ഷപ്പെട്ടു. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച് ഇന്നും ഇറങ്ങിയത്.

കഴിഞ്ഞ ദിവസവും റോഡില്‍ കബാലി ഇറങ്ങിയിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്.ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്കു കടന്നു.

ചാലക്കുടി  വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്.

Advertisements

തുടര്‍ന്ന് ഇന്നും പ്രശ്‌നം സൃഷ്ടിച്ച ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോവുകയായിരുന്നു

Share news