KOYILANDY DIARY.COM

The Perfect News Portal

ജൂനിയർ റെഡ്ക്രോസ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി. സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് പഠന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് താലൂക്ക് വൈസ് ചെയർമാൻ സി. ബാലൻ, സി. മിനീഷ്, പി. ജയകുമാർ, എ. ബീന, ഡി. ആർ. ഷിംലാൽ, കെ. അനഘ എന്നിവർ സംസാരിച്ചു.
പ്രഥമ ശുശ്രൂഷാ ക്ലാസിന് റെഡ്ക്രോസ് പരിശീലക ഗോപിക നേതൃത്വം നൽകി. സത്യൻ മുദ്ര നാടക രീതികളെക്കുറിച്ചും മജീഷ് കാരയാട് നാടൻ പാട്ടിൻ്റെ സവിശേഷതകളെക്കുറിച്ചും ക്ലാസെടുത്തു. ചന്ദനത്തിരി നിർമാണ പരിശീലനവും നടന്നു. ക്യാമ്പ് ഫയറോടു കൂടി ക്യാമ്പ് സമാപിച്ചു.
Share news