ബ്രഷ് ലെസ്സ് ഡയറക്ട് ഫാൻ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു.
ബ്രഷ് ലെസ്സ് ഡയറക്ട് ഫാൻ അസംബ്ലിംഗ് പരിശീലനം. കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ. ടി. ഐ യുടെ പ്രാദേശിക പിന്തുണയോടെ സംസ്ഥാന സർക്കാർ ഊർജ്ജ വകുപ്പിൻ്റെ എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള (EMC Kerala), കേന്ദ്ര സർക്കാരിൻ്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE), സ്മാർട്ട് എനർജി പ്രോഗ്രാം, ദർശനം ഗ്രന്ഥാലയം എന്നിവയുടെ പിന്തുണയോടെ ബ്രഷ് ലെസ്സ് ഡയറക്ട് ഫാൻ അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് BLDC fan കിറ്റ് കൈമാറിക്കൊണ്ട് പരിശീലനം ഉദ്ഘാടനം ചെയ്തു. ഗവ. ഐ. ടി. ഐ പ്രിൻസിപ്പാൾ പി. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോർഡിനേറ്ററും കോഴിക്കോട് ദർശനം ഗ്രന്ഥശാല സെക്രട്ടറിയുമായ എം. എ. ജോൺസൺ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. പി. മൊയ്തീൻ കോയ, കുറ്റ്യാടി തപസ്യ ഗ്രന്ഥാലയത്തിലെ കെ. പി. ചന്ദ്രൻ, നടേരി ഗ്രാമീണബന്ധു വായനശാല പ്രതിനിധി ഇ. ഷാജു, ദർശനം ഗ്രന്ഥശാല നിർവ്വാഹക സമിതി അംഗം എം. കെ. സജീവ് കുമാർ എന്നിവർ സംസാരിച്ചു.

BLDC ഫാൻ അസംബ്ലിങ്ങിൽ കോഴിക്കോട് ഗവ. ഐ. ടി. ഐ ലെ ടി. പി. മുഹമ്മദ് ഹാരിസ് പരിശീലനം നല്കി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഗ്രന്ഥശാല പ്രവർത്തകർ, തുടർ പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും ഐ. ടി. ഐ വിദ്യാർത്ഥികൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണയോടെ 450 പേർക്ക് പരിശീലനം നല്കി. കൊയിലാണ്ടി ഐ. ടി. ഐ യിൽ നടന്ന പരിശീലനത്തോടെ കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് സമാപനമായി.

എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള , ബി. ഇ. ഇ എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ സൗജന്യമായാണ് ഫാൻ കിറ്റുകൾ വിതരണം ചെയ്തതെന്ന് പ്രോഗ്രാം കോർഡിനേറ്റർ എം. എ. ജോൺസൺ അറിയിച്ചു.

