വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു
വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. ജെ.ടി റോഡിലെ ജെ.ടി.ടൂറിസ്റ്റ് ഹോമിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബിഹാർ സ്വദേശി സിക്കന്തർ കുമാർ (19) ആണ് മരിച്ചത്. മുകളിലെ നിലയിൽ നിന്നു വീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒപ്പം വീണ ഇജാസ് (20) എന്നയാൾക്കാണ് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടിലിനിടെ ഇരുവരും ഒന്നിച്ച് താഴേക്കു പതിക്കുകയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി ലോഡ്ജിന് കാവലേർപെടുത്തി. സിക്കന്തർകുമാറിൻ്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

