നവരത്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ നഴ്സറി ഫെസ്റ്റ്
പൊയിൽകാവ്: കുരുന്നുകളുടെ ആട്ടവും പാട്ടുമായി നവരത്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ നഴ്സറി ഫെസ്റ്റ് അവിസ്മരണീയമായ ദൃശ്യാനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് രോഷ്ണി. ആർ നിർവഹിച്ചു. ചടങ്ങിൽ നവരത്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീച്ചർ ധന്യ. ടി. കെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടിയും, പൂർവ വിദ്യാർത്ഥിനിയുമായ നിള നൗഷാദ് മുഖ്യാതിഥിയായി.
തുടർന്ന് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ പരിപാടികൾ അരങ്ങേറി. സ്കോളർഷിപ്പ് വിജയികൾക്കുള്ള മെഡലും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. സ്വാതി ലക്ഷ്മി ടീച്ചർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പൊയിൽകാവ് യു. പി. സ്കൂൾ അധ്യാപകനായ ഷിലോജ്. ടി. കെ സ്വാഗതവും ശ്രീജിത മനോജ് നന്ദിയും പറഞ്ഞു.

