KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമം ഹയർ സെക്കന്ററി സ്കൂൾ “സ്മൃതി സംഗമം-2023”

നടുവത്തൂർ ശ്രീ വാസുദേവആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984-85 പത്താം ബാച്ചിന്റെ കൂട്ടായ്മ “സ്മൃതി സംഗമം-2023” കൊല്ലം ലേക്ക് വ്യൂ ഒഡിറ്റോറിയത്തിൽ വെച്ച് നടന്നു. 38 വർഷങ്ങൾക്കിപ്പുറം ജീവിതത്തിന്റെ നാനാ തുറകളിൽ കഴിയുന്നവർ സഹപാഠികളെ പോലെ തന്നെ ഒത്തു ചേർന്ന് തങ്ങളുടെ സ്നേഹം പങ്ക് വെച്ചു. ഏറെ ഊഷ്മളതയോടെ സൗഹൃദം വിപുലമാക്കി വീണ്ടും കൂടി ചേരാനും സാമൂഹ്യ സേവന രംഗത്ത് തുടരാനും തീരുമാനിച്ചു പിരിഞ്ഞു.
പൂർവ വിദ്യാർഥികളായ സായി പ്രകാശ്, ശ്രീനു, കബീർ, ശശിധരൻ. വി. എം, ഡോ. ശശി കീഴാറ്റുപുറത്ത്, മനോജ്‌, പ്രകാശൻ, വിനോദ്, ലസിത, സാവിത്രി, ഇന്ദിര, ഉഷാകുമാരി, മുരളി, അഡ്വ: പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. മുരളി, സുരേഷ് എന്നിവരുടെ
ഗാനലാപനവും, കുമാരന്റെ നേതൃത്വത്തിലുള്ള ജനഗണമണയോടെ സംഗമം പര്യവസാനിച്ചു.
സായി പ്രകാശിന്റെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾക്കായി അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
Share news