KOYILANDY DIARY.COM

The Perfect News Portal

മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി

മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. തുടർന്ന് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗാലറിയുടെ സമർപ്പണവും വിജയം കൈവരിച്ച വ്യക്തികളെ ഉപഹാരം സമർപ്പിച്ച് അനുമോദിക്കുകയും ചെയ്തു.
ഉത്സവത്തിൻ്റെ സമാപന ദിവസം വരെ  ദിവസേന നട്ടത്തിറ ഉണ്ടായിരിക്കും. ഉത്സവ ദിവസം മാർച്ച് 9 ന് ഇളനീർക്കുല വരവ്, മലയർക്കളി, അന്നദാനം, താലപ്പൊലി, ഏറെ പ്രസിദ്ധമായ  മാറപ്പുലി വെള്ളാട്ട്, മാറപ്പുലി തിറ, കരിമരുന്ന് പ്രയോഗം എന്നിവയും നടക്കും.
Share news