MRR ഹോട്ടലിന് മുന്നിൽ ബഹുജന ധർണ്ണ നടത്തി
കൊയിലാണ്ടി: തിരുവങ്ങൂർ MRR ഹോട്ടലിന് മുന്നിൽ സാരഥി റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ബഹുജന ധർണ്ണ വൈകീട്ട് 4-30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ശൂചീകരണ പ്രവർത്തിയിൽ കൃത്യമായ മാനദണ്ഡം പാലിക്കുക, എഴുതി തെയ്യാറാക്കിയ ഉടമ്പടി പ്രകാരം മാത്രമേ ഹോട്ടൽ തുറക്കാൻ അനുവദിക്കുകയുള്ളൂ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയെ മർദ്ധിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
വാർഡ് മെമ്പർ ടി. കെ. ഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി. വി. മോഹനൻ, യൂ. കെ. രാഘവൻ, വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ വത്സൻ പല്ലവി, ശശി കോളോത്ത്, അനിൽ പാണലിൽ, എ. കെ സുനിൽകുമാർ, പി. കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. കെ ശശികുമാർ സ്വാഗതവും, നാരായണൻ മിഥില നന്ദിയും പറഞ്ഞു.
