മാതൃകാ റസിഡൻസ് അസോസിയേഷൻ വാർഷികം

കൊയിലാണ്ടി: മാതൃകാ റസിഡൻസ് അസോസിയേഷൻ 13-ാം വാർഷികാഘോഷം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്’ ഡി വൈ എസ് പി കെ.കെ. ബിജു ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന മാരകമായ മയക്കുമരുന്ന് മാഫിയകളിൽ പെടാതെ യുവതലമുറയെ കാത്തുരക്ഷിക്കാനും, പോരാടാനും റസിഡൻസുകൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്ന് അദേഹം പറഞ്ഞു. പി.എം. ബാബു അധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയവർക്ക് അദ്ദേഹം സമ്മാനങ്ങൾ നൽകി ആദരിച്ചു. വാർഡ് കൗൺസിലർ പി.വി. മനോജ്, പി.പി. സുധീർ, ടി.ടി. ശ്രീധരൻ, പി.കെ. ശശീന്ദ്രൻ, റയേഷ്, ടി.എം. രവി, പ്രമീള ദാസ്, വസന്ത പ്രദീപ്, എൻ.കെ. സുജിത്ത്, ജ്യോതി, വി. മുരളി കൃഷ്ണൻ, ജ്യോതി കൃഷ്ണൻ, സുകന്യ ബാബു തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

