മർമ ചികിത്സ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് പ്രിൻസ് റെസിഡൻസിയിൽ വെച്ച് നടന്നു
കൊയിലാണ്ടി: എ എം എ ഐ കൊയിലാണ്ടി ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മർമ ചികിത്സ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ചെങ്ങോട്ടുകാവ് പ്രിൻസ് റെസിഡൻസിയിൽ വെച്ച് നടന്നു. ഡോ. സുഗേഷ് കുമാർ (എ എം എ ഐ സംസ്ഥാന ഭാരവാഹി) പരിപാടി ഉദ്ഘാടനം ചെയ്തു. എ എം എ ഐ കൊയിലാണ്ടി ഏരിയ വൈസ് പ്രസിഡണ്ട് ഡോ. അഷിത അധ്യക്ഷത വഹിച്ചു. ഡോ. ആതിര കൃഷ്ണൻ മുഖ്യാഥിതിയെ പരിചയപ്പെടുത്തി.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 25 ഓളം ഡോക്ടർമാരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. ഡോ. സൈഫുദ്ധീൻ (ഡയറക്ടർ, ആലി ഗുരുക്കൾസ് ഷാഫി ആയുർവേദ) & ടീം ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത എല്ലാ ഡോക്ടർമാർക്കും ഒരു പുതിയ അനുഭവമായി. എ എം എ ഐ കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് ഡോ. അഞ്ചു, ഡോ. സൈഫുദ്ധീൻ ഗുരുക്കൾക്ക് സ്നേഹോപഹാരം കൈമാറി. സെക്രട്ടറി ഡോ. ജസീല സ്വാഗതവും ഡോ. ഗായത്രി കെ ബി (കോഡിനേറ്റർ – മർമ്മ ചികിത്സ വർക്ക് ഷോപ്പ്) ചടങ്ങിന് നന്ദിയും പറഞ്ഞു.