ദേശീയപാതയിലെ മാഞ്ഞുപോയ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്ന മർച്ചൻറ്സ് അസോസിയേഷൻ

കൊയിലാണ്ടി പട്ടണത്തിൽ ദേശീയപാതയിലെ മാഞ്ഞുപോയ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്ന മർച്ചൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടൗണിൽ നിലവിലുണ്ടായിരുന്ന സീബ്രാ ലൈനുകൾ 90 ശതമാനവും മാഞ്ഞുപോയ അവസ്ഥയിലാണുള്ളത്. കാൽനട യാത്രക്കാർക്ക് ഇത് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്ര ക്കാർ ക്ക് ഇത് വളരെ പ്രയാസം സൃഷ്ടിക്കുന്നു.

സീബ്ര ലൈനുകൾ ഇല്ലാത്തത് അപകടം വർധിക്കാൻ കാരണമാകുന്നും ആയതിനാൽ ഇതിന് ഉടൻ പരിഹാരം കാണണമെന്ന് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ കെ നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, അജീഷ് മനീഷ് പി കെ, വി കെ ഹമീദ് എന്നിവർ സംസാരിച്ചു
