കൊയിലാണ്ടിയിൽ വീണ്ടും എം.ഡി.എം.എ വേട്ട: എടക്കുളം സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടിയിൽ വീണ്ടും എം.ഡി.എം.എ വേട്ട. 12.40 ഗ്രാം എം.ഡി.എം.എ.യുമായി ചെങ്ങോട്ടുകാവ്, എടക്കുളം സ്വദേശി കൊല്ലറുകണ്ടി വാസുവിൻ്റെ മകൻ ശ്രീജിത്ത് (28) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി കോമത്തുകര വെച്ച് ഇന്ന് പുലർച്ചെയാണ് ഇയാളെ എസ്.ഐ അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി തഹസിൽദാർ സിപി മണിയെ വിളിച്ചുവരുത്തി അദ്ധേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന KL 56 X 8112 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.

