KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം മഹാഗണപതി ക്ഷേത്ര അഷ്ടബന്ധ നവീകരണ ബ്രോഷര്‍ പ്രകാശനം ചെയ്തു

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് പ്രസാദ് നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ബ്രോഷർ കൈമാറിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് എം.സി. സ്വാഗതവും ട്രഷറർ ശ്രീജിത്ത് മാരാമുറ്റം നന്ദിയും പരഞ്ഞു. ക്ഷേത്രഭക്തരും നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Share news