KOYILANDY DIARY.COM

The Perfect News Portal

മണിപ്പുർ കലാപം ചർച്ച ചെയ്യണം: എ എം ആരിഫ് എം പി ലോക്‌സഭയിൽ നോട്ടീസ് നൽകി

ന്യൂഡൽഹി: മണിപ്പുർ കലാപം ലോക്‌സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മണിപ്പൂർ കലാപത്തിൽ നിരവധി പള്ളികളും അമ്പലങ്ങളും വീടുകളും, തൊഴിൽ സ്ഥാപനങ്ങളും അക്രമത്തിൽ തകർന്നെന്നും ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാർ കലാപത്തെ നേരിടുന്നതിലും സമാധാനം പുനസ്ഥാപിക്കാൻ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

മണിപ്പുർ കലാപത്തെ  കുറിച്ച് അന്വേഷിക്കാൻ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ലോക്‌സഭയിൽ പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും അടിയന്തരപ്രമേയ നോട്ടീസിൽ  എം പി ആവശ്യപ്പെട്ടു.

 

Share news