KOYILANDY DIARY.COM

The Perfect News Portal

‘മണിനാദം’ – പുളിയഞ്ചേരി എം.ജി.എൻ. കലാസമിതി രണ്ടാം സ്ഥാനം നേടി

‘മണിനാദം’ – പുളിയഞ്ചേരി എം.ജി.എൻ. കലാസമിതി രണ്ടാം സ്ഥാനം നേടി. കൊയിലാണ്ടി: കലാലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജന ക്ഷേമബോർഡ് ചാലക്കുടിയിൽ നടത്തിയ ‘മണിനാദം’ സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

കാസർഗോഡ് ജില്ല ഒന്നാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ തവണ നടത്തിയ മത്സരത്തിലും രണ്ടാം സ്ഥാനം എം.ജി.എൻ. കലാസമിതിക്കായിരുന്നു. സമ്മാനമായി ലഭിച്ച എഴുപത്തി അയ്യായിരം രൂപയുടെ പ്രൈസ്‌ മണിയും ഷീൽഡും പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതി ടീം ജയരാജ് വാര്യരിൽ നിന്ന് ഏറ്റുവാങ്ങി.

Share news