KOYILANDY DIARY.COM

The Perfect News Portal

അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പൻ ഇറങ്ങി

അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് മാങ്ങാ കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പൻ. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.

പുലർച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല. സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്. എന്നാൽ ഇത്തവണ മാങ്ങാക്കൊമ്പൻ പോകാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

Share news