മന്ദാരം പബ്ലിക്കേഷൻ Literature of Love കാവ്യപുരസ്‌കാരവും, സാഹിത്യ കൃതികളുടെ പ്രകാശനവും സമ്മാനിക്കുന്നു

മന്ദാരം പബ്ലിക്കേഷൻ Literature of Love കാവ്യപുരസ്‌കാരവും, മൂന്ന് സാഹിത്യ കൃതികളുടെ പ്രകാശനവും ഡിസംബർ 22ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ പി രാമനുണ്ണി ഉദ്ഘാടനവും കാവ്യപുരസ്കാരവും നിർവ്വഹിക്കും.
.

.
മന്ദാരം ബ്രാൻ്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ ആമുഖഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരിയുമായ ജാനമ്മ കുഞ്ഞുണ്ണി, ചലച്ചിത്ര താരം നന്ദകിഷോർ എന്നിവർ പുസ്തകങ്ങളുടെ പ്രകാശനവും, Literature of Love സന്ദേശ പ്രചരണ പ്രഭാഷണം ചലച്ചിത്ര താരം കൃപ പ്രദീപനും നിർവ്വഹിക്കും.
.

.
കവി ഫ്രെഡി പൗലോസ്, എഴുത്തുകാരി ഡോ.ഹസീന ബീഗം എന്നിവർ പുസ്തകങ്ങളെ പരിചയപ്പെടുത്തും. ലോക കേരള സഭ അംഗം പി കെ കബീർ സലാല, ജേർണലിസ്റ്റ് റിയാദ് എസ് ഖാൻ, ഫിലിം പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. സാഹിത്യ രംഗത്തെ പന്ത്രണ്ട് കവികളെ കാവ്യപുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ കവികളായ ശ്യാം കുമാർ, എളവൂർ വിജയൻ, പാലോട്ട് ജയപ്രകാശ്, സിനിമ പിന്നണി ഗായകൻ അബ്ദുൽ ഹഖ്, മറ്റു വിശിഷ്ടരും പ്രമുഖരുമായ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ എഴുത്തുകാരും സാഹിത്യ വിദ്യാർത്ഥികളും പങ്കെടുക്കുന്ന പരിപാടിയിൽ കവയത്രിമാരായ സുഹ്റ ഗഫുർ സ്വാഗതവും, ഷീന മനോജ് നന്ദിയും പറയും.
.

.
വാര്‍ത്താ സമ്മേളനത്തില്‍ മന്ദാരം ഡയറക്റ്റർ റഷീദ് വെന്നിയൂർ,ലോക കേരള സഭാ അംഗം പി കെ കബീർ സലാല, കവി ഫ്രെഡി പൗലോസ്, കവയത്രിമാരായ ജെസ്സി എം പി , രതി പ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
