KOYILANDY DIARY.COM

The Perfect News Portal

മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റി ഏകതാ സദസ്സ് സംഘടിപ്പിച്ചു

കേന്ദ്ര സംസ്ഥാന  സർക്കാരുകൾ സമഗ്രാധിപത്യത്തിനു ശ്രമിക്കുന്നതായി മാനവ സംസ്കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കരെ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ തകർത്ത് ഹിഡൻ അജണ്ടകളിലുടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസത്തോടനുബന്ധിച്ച് മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകതാ സദസ്സ് ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെയും, വിഭാഗീയതയുടേയും രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടലിന്റെ സന്ദശം പ്രചരിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രസക്തി ഏറെയാണന്നും അദ്ദേഹം പറഞ്ഞു
സുധാകരൻ പറമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. രമേശ് കാവിൽ, സി.വി. ബാലകൃഷ്ണൻ, പി. രത്നവല്ലി, കെ. പി. ജീവാനന്ദൻ , വി.വി. സുധാകരൻ, പി.എം. അഷ്റഫ്, സജീവൻ പൊറ്റക്കാട്ട് എന്നിവർ സംസാരിച്ചു.
Share news