KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം മമ്പാട് ഓടായിക്കൽ സ്‌ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു.

മലപ്പുറം: മമ്പാട് ഓടായിക്കൽ സ്‌ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. മമ്പാട് പഞ്ചായത്തിൽ ഓടായിക്കലിന് സമീപം പരശുറാം കുന്നത്ത് ആയിഷയാണ് (68) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ച ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം.

ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേർന്ന് കിടക്കുന്ന നിലയിൽ ശനിയാഴ്‌ച രാവിലെ ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മക്കൾ: സക്കീന, സലീന.

Share news