KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം ഗാനപ്രഭാ സംഗീത മത്സരം

സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക ഗാനപ്രഭാ സമ്മാന നിർണ്ണയത്തിലേക്ക്‌ മത്സരാർത്ഥികളെ ക്ഷണിക്കുന്നു. സംഗീതരംഗത്തെ യുവപ്രതിഭകളെ കണ്ടെത്താനും, പ്രോത്സാഹിപ്പിക്കാനുമുള്ള മത്സരത്തിൽ 15 നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. മത്സരപരിധി കോഴിക്കോട് ജില്ലയാണ്. രാഗാലാപനം, കീർത്തനം, നിരവൽ, മനോധർമ്മസ്വരം ഉൾപ്പെടെ മത്സരാർത്ഥിയ്ക്ക് പരമാവധി 20 മിനിറ്റ് നൽകും.

2023 മെയ് 20ന് കാലത്ത് 10 മണിക്ക് കലാലയം ഹാളിലാണ് മത്സരം. ജേതാക്കൾക്ക് ‘ഗാനപ്രഭ’ സാക്ഷ്യപത്രവും കേഷ് അവാർഡും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന്ന് റജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി മെയ് 15. കൂടുതൽ വിവരങ്ങൾക്ക് 9895421009, 9447943507 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Share news