KOYILANDY DIARY.COM

The Perfect News Portal

കുവൈറ്റ് സിറ്റി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ചികിത്സാ സഹായം കൈമാറി

ചികിത്സാ സഹായം കൈമാറി.. കരൾരോഗ ബാധിതനായ വായട്ടുതാഴെക്കുനി ബാബുവിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ (KTA) കുവൈറ്റ്‌ സമാഹരിച്ച തുക കൈമാറി. പ്രസിഡണ്ട് ജിനീഷ് നാരായണനിൽ നിന്ന് ചികിത്സാ സഹായ കമ്മിറ്റി ട്രഷറർ ഭാസ്ക്കരൻ തുക ഏറ്റുവാങ്ങി.
അസോസിയേഷൻ ചാരിറ്റി വിംഗ് കൺവീനർ മൻസൂർ മുണ്ടോത്ത്, സോഷ്യൽ മീഡിയ കോർഡിനേറ്റർ ജഗത് ജ്യോതി, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഗംഗാധരൻ മാസ്റ്റർ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Share news