KOYILANDY DIARY.COM

The Perfect News Portal

നേഴ്സ് കായിക മേളയിൽ കോഴിക്കോട് ചാമ്പ്യൻമാർ

നേഴ്സ് കായിക മേളയിൽ കോഴിക്കോട് ചാമ്പ്യൻമാർ. കോഴിക്കോട്: കേരള ഗവണ്‍മെൻ്റ് നേഴ്സസ് അസോസിയേഷൻ്റെ രണ്ടാമത് സംസ്ഥാന തല നേഴ്സസ്  കായിമേള ഫെബ്രുവരി 5 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ് റ്റേഡിയത്തിൽ വെച്ച് നടന്നു. കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ കായിക മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സി. ടി. നുസൈബ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ സ്വാഗതവും സംസ്ഥാന ട്രഷറർ എൻ. ബി. സുധീഷ് കുമാർ നന്ദിയും പറഞ്ഞു.

48 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ മുന്നൂറിലധികം  നേഴ്സുമാർ പങ്കെടുക്കുത്തു. 109 പോയിൻ്റ് നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 89 പോയിൻ്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 87 പോയിൻ്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റോയ്. വി. ജോസ് (കണ്ണൂർ ), സ്മിത. വി. പി. (കോഴിക്കോട്), അനീഷ്. പി. ( പാലക്കാട് ), ബിൻ്റു ബിജു (ഇടുക്കി) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ വിതരണം ചെയ്തു.

Share news