KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷൻ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴു ദിവസമായി ബാർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത സംവിധായകൻ അവിറോറെ ബോക്കോ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ. അശോകൻ , ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മോഹനൻ എന്നിവർ സംസാരിച്ചു. സമാപന ദിവസം അമിതാബച്ചന്റെ പ്രശസ്തമായ സിനിമ ” പിങ്ക് ” പ്രദർശിപ്പിച്ചു. ജയ് ഭീം , ന്നാ താൻ പോയ് കേസ് കൊട്, ഓടുന്നോൻ , ടുവൽത്ത് ആഗ്രി മെൻ, വിശാരണ, മേൽവിലാസം എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. യോഗത്തിൽ അഡ്വ.. ഉമേന്ദ്രൻ സ്വാഗതവും അഡ്വ. മൻജുഷ നന്ദിയും പറഞ്ഞു.
Share news