KOYILANDY DIARY.COM

The Perfect News Portal

138 ൻ്റെ നിറവിൽ വർണ്ണാഭമായ ആഘോഷങ്ങളുമായി കോതമംഗലം ഗവ: എൽ.പി.സ്കൂൾ

‘പൊലിമ ഒരുമയുടെ പെരുമ’ ചിത്ര പ്രദർശനം..  കൊയിലാണ്ടി: 138 ൻ്റെ നിറവിൽ കോതമംഗലം ഗവ: എൽ. പി. സ്കൂൾ. വാർഷികാഘോഷത്തോടനുബന്ധിച്ച് വർണ്ണാഭമായ ആഘോഷങ്ങളുമായി ‘പൊലിമ ഒരുമയുടെ പെരുമ’ എന്ന കലാപരിപാടികളുടെ ചിത്ര പ്രദർശനം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ പ്രമോദ് മാസ്റ്റർ, അനിൽ കുമാർ (എസ്.എം.സി), ദൃശ്യ, ദിവേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച തഹസിൽദാർക്കുള്ള അംഗീകാരം ലഭിച്ച സി. പി. മണി, ചിത്രകാരൻ സായിപ്രസാദ് എന്നിവരെ സ്നേഹോപഹാരം നല്കി ആദരിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പി. എം. ബിജു സ്വാഗതവും പ്രധാനാധ്യാപകൻ പ്രമോദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Share news