KOYILANDY DIARY.COM

The Perfect News Portal

കൊല്ലം യു പി സ്കൂളിൽ വായന ദിനം ആചരിച്ചു

കൊയിലാണ്ടി: കൊല്ലം യു പി സ്കൂളിൽ വായന ദിനം ആചരിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ. എം നന്ദനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന പുസ്തകത്തൊട്ടിൽ എന്ന പരിപാടി ഇതോടൊപ്പം ആരംഭിച്ചു. ജൻമദിനത്തിലും, മറ്റ്  വിശേഷാൽ ദിനങ്ങളിലും കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്ന പുസ്തക ത്തൊട്ടിൽ പരിപാടിയുടെ ഉദ്ഘാടനം ഷർഷാദ് കെ. പി നിർവഹിച്ചു. പി. ടി. എ പ്രസിഡണ്ട് സി. പി. ഷിജേഷ് അധ്യക്ഷനായി. ലൈബ്രറി പ്രവർത്തകൻ പി. രാജേന്ദ്രൻ, സ്കൂൾ മാനേജർ കൊടക്കാട്ട് രാജീവൻ എന്നിവർ സംസാരിച്ചു. ഹെഡ്‌മിസ്ട്രസ് ജീസ്ന എം സ്വാഗതവും വിദ്യാരംഗം കൺവീനർ ലിൻസി എസ് നന്ദിയും രേഖപ്പെടുത്തി.
Share news