KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് മാപ്പുള്ളകണ്ടി മഹാ ഭഗവതീ ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി മഹാ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി കരുമാരില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടും മേൽശാന്തി വടശ്ശേരി മന വി.എൻ ജയചന്ദ്രൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികത്വം വഹിച്ചു. മാർച്ച് 27, 28, 29 ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്.
27ന് കാലത്ത് 6.30ന് ലളിത സഹസ്രനാമജപം, ഭണ്ഡാരം വരവ്, കലവറ നിറക്കൽ ആരംഭം, ഊര് ചുറ്റൽ, അരങ്ങ്  കുലമുറി പുറപ്പാട്, അരങ്ങുകുല വരവ്, നാടകം “മൂക്കുത്തി”.
28ന് അരങ്ങ്  കുലമുറി പുറപ്പാട്, കുട വരവ്, അരങ്ങു കുല വരവുകൾ, ഉച്ചക്ക് ശേഷം ആഘോഷ വരവുകൾ, കുട വരവ്, 5 മണി വരെ വെള്ളാട്ടുകൾ, കുട്ടിച്ചാത്തൻ തിറ, രാത്രി 7.30 മുതൽ അന്നദാനം, 7 മണി മുതൽ 9.30 വരെ ഭഗവതിയുടെ വെള്ളാട്ടോടുകൂടി താലപ്പൊലി, 12 മണി മുതൽ പാമ്പൂരി കരുവൻ, നീറ്റിക്കരുവൻ, മാർപ്പുലി പൂവഴകൻ തിറകൾ.
29ന് ഗുരുവിൻ്റെ തിറ, സമൂഹസദ്യ, വൈകീട്ട് കുട്ടിച്ചാത്തൻ തിറ, താലപ്പൊലി പുറപ്പാട്, രാത്രി 7.30 മുതൽ അന്നദാനം, താലപ്പൊലി, ഭഗവതി തിറ, ഗുളികൻ തിറ എന്നിവ നടക്കും. 11.30ന് ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും
Share news