കൊയിലാണ്ടി ട്രാഫിക് എസ്ഐ എം.എ. രഘുനാഥ് സർവ്വീസിൽ നിന്ന് വിരമിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്ഐ എം.എ. രഘുനാഥ് സർവ്വീസിൽ നിന്ന് വിരമിച്ചു. 31 വർഷം സേവനത്തിനുശേഷമാണ് അദ്ധേഹം ട്രാഫിക് പോലീസ് യൂണിറ്റിൽ നിന്നും വിരമിക്കുന്നത്. കോഴിക്കോട് റൂറൽ ജില്ല പോലീസ് അസോസിയേഷൻ സെക്രട്ടറി പ്രസിഡണ്ട് എന്നീ നിലകളിലും, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
