KOYILANDY DIARY.COM

The Perfect News Portal

കെഎച്ച്ആർഎ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് എൻ സുഗുണൻ ഉദ്ഘാടനം ചെയ്തു

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ (കെഎച്ച്ആർഎ) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർമാരായ മനോജ് പയറ്റുവളപ്പിൽ, വി.പി ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
കെഎച്ച്ആർഎ ജില്ലാ പ്രസിഡണ്ട് രൂപേഷ് ആര്യഭവൻ, കെഎംഎ പ്രസിഡണ്ട് നിയാസ് കെ.കെ, കെവിവിഇഎസ് ഭാരവാഹി റിയാസ്, കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി സിൽഹാദ്, ജില്ലാ ട്രഷറർ ബഷീർ, വർക്കിംഗ് പ്രസിഡണ്ട് ഹുമയൂൺ കബീർ, കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് ഗണേശൻ, യൂണിറ്റ് സെക്രട്ടറി സാദിഖ് സഹാറ തുടങ്ങിയ കെഎച്ച്ആർഎ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓഫീസിൽ കേക്ക് മുറിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. 
ഉദ്ഘാടനത്തോടനുബന്ധിച്ച് കൊയിലാണ്ടി ടൗണിൽ കെഎച്ച്ആർഎയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെയും, യൂണിറ്റ് അംഗങ്ങളും പങ്കെടുത്ത പ്രകടനവും നടന്നു. കൊയിലാണ്ടി രംഭ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ വിജി വിൽസൺ, കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ റിഷാദ്, കൊയിലാണ്ടി അസി. ലേബർ ഓഫീസർ അമ്യത തുടങ്ങിയവർ ഹോട്ടൽ, റസ്റ്റോറൻറ്, ബേക്കറി, കൂൾബാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തി. തുടർന്ന് ഇവർക്കുള്ള സ്നേഹാദരം ജില്ലാ പ്രസിഡണ്ട് രൂപേഷ്, ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, ജില്ലാ ട്രഷറർ ബഷീർ എന്നിവർ നൽകി.
കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നു. ജനറൽ ബോഡിയിൽ പഴയകാല കച്ചവടക്കാരായ കുഞ്ഞിരാമൻ രംഭ, ആലിക്കുട്ടി സംഗമം, ഹംസ ബോംബേ ടീസ്റ്റാൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കെഎച്ച്ആർഎ അംഗങ്ങളുടെ മക്കളിൽ നിന്ന് ഉന്നത വിജയം നേടിയ ഫാത്തിമ നഫ്‌ലയ്ക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. സുഗുണൻ കൈമാറി. സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗുണൻ, സംസ്ഥാന സെക്രട്ടറി സിൻഹാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി സാദിഖ് വാർഷിക റിപ്പോർട്ടും, യുനിറ്റ് ട്രഷറർ ശിർഷാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് രൂപേഷ് യൂനിറ്റ്  ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗണേശൻ അധ്യക്ഷത വഹിച്ചു. തുടർന്ന് സംഘടനാ പ്രവർത്തനം വിശദീകരിച്ച് കൊണ്ട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ സംസാരിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ പ്രജിഷ്, മിനി കൃഷ്ണ, ശക്തിധരൻ, ജില്ലാ ഭാരവാഹികളായ, ബഷീർ ചിക്കീസ്, ഹുമയൂൺ കബീർ, റാഫി കണ്ടത്തിൽ, സലാം പേരാമ്പ്ര, മനോജ്, പവിത്രൻ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.
 
തുടർന്ന് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി ഉല്ലാസ് രാരിസൺ, പ്രസിഡണ്ട് ഗണേശൻ ഐശ്വര്യ, സെക്രട്ടറി സാദിഖ് ടി. വി സഹാറ, ട്രഷറർ ശർഷാദ് ശാന്ത ഹോട്ടൽ, വർക്കിങ്ങ് പ്രസിഡണ്ട് മുഹമ്മദലി. ജനറൽ ബോഡി യോഗത്തിൽ സമ്മാന വിതരണവും നടന്നു. 
Share news