KOYILANDY DIARY.COM

The Perfect News Portal

KGNA സിസ്റ്റർ ലിനി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു

കോഴിക്കോട്: KGNA -യും പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ സിസ്റ്റർ ലിനിയുടെ ഓർമ്മ പുതുക്കുന്നു. ആതുര സേവന മേഖലയിൽ ത്യാഗോജ്ജ്വലമായ മാതൃക തീർത്ത ലിനി സിസ്റ്റർ ഓർമ്മയായിട്ട് അഞ്ചു വർഷം പിന്നിടുകയാണ്. KGNA യുടെ നേതൃത്വത്തിൽ സിസ്റ്റർ ലിനിയുടെ ഓർമ ദിനമായ മെയ് 21നാണ് ചടങ്ങുകൾ സംഘടിപ്പിക്കുനനത്. സിസ്റ്റർ  ലിനിയുടെ ഓർമകൾ ആതുര സേവന പാതയിൽ കെടാവിളക്കായി തെളിഞ്ഞു നിൽക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.
KKSTA ഹാളിൽ വെച്ച് ഉച്ചയ്ക്ക് 2.30ന്  അനുസ്മരണ യോഗം നടക്കും. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് യോഗം ഉത്ഘാടനം ചെയ്യും. കേരള ഗവ. നഴ്സസ് & മിഡ് വൈഫ്സ് കൗൺസിൽ പ്രസിഡണ്ട് പി. ഉഷാദേവി ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുക്കും.
അനുസ്മരണ പരിപാടിയോടനുബന്ധിച്ച് KGNA- ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും നഴ്സ്മാർക്കുമായി ഉപന്യാസ മത്സരം നടത്തുന്നു.
  • 1. ഉപന്യാസ മത്സരം: പൊതു ജനങ്ങൾക്ക്.  വിഷയം:- അതിജീവനത്തിന്റെ കേരള മോഡൽ
  • 2.നേഴ്സുമാർക്ക്. വിഷയം:- ശക്തിയാർജ്ജിക്കുന്ന ആരോഗ്യ മേഖലയും വെല്ലുവിളികളും

നിർദ്ദേശങ്ങൾ

  • 1) രണ്ട് പേജിൽ കവിയരുത് (A4 paper 4 പുറം)
  • 2)   9447534565 എന്ന വാട്ട്സ് ആപ്പ് നമ്പറിലേയ്ക്ക്  ഉപന്യാസങ്ങൾ അയക്കണം.
  • 3) മെയ് 19 വൈകീട്ട് 7 വരെ ഉപന്യാസങ്ങൾ സ്വീകരിക്കുന്നതാണ്
  • 4) ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കുള്ള സമ്മാനങ്ങൾ മെയ് 21 ന് നൽകുന്നതാണെന്ന് കണവീനർ അറിയിച്ചു.
Share news