KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്ര

പേരാമ്പ്ര: കേരള സീനിയർ സിറ്റിസൺസ് ഫോറം 17-ാംമത് ജില്ലാ സമ്മേളനം നവംബർ 12ന്  പേരാമ്പ്ര നടക്കും. രാവിലെ 10 മണിക്ക് തുറമുഖ സംസ്കാരിക വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. പേരാമ്പ്ര സുരഭി ഓഡിറ്റോറിയൽ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എ ടി .പി രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ .പ്രമോദ് അധ്യക്ഷത വഹിക്കും. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ. വി ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും.
 500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ നഗരത്തിൽ പ്രകടനവും ഉണ്ടാകും. വയോജന പെൻഷൻ 5000 രൂപയാക്കുക, നിലവിലുള്ള റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ചുള്ള പ്രമേയവും അവതരിപ്പിക്കും. നവംബർ 14ന് സെക്രട്ടറിയേറ്റിലും റെയിൽവേ ഡിവിഷൻ ഓഫീസിലും ധർണ്ണ സമരവും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ജില്ലാ പ്രസിഡണ്ട് കെ. രാജീവൻ ,ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, മീഡിയ കമ്മിറ്റി ചെയർമാൻ ഇബ്രാഹിം തിക്കോടി എന്നിവർ പങ്കെടുത്തു
Share news